കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് : സി​പി​ഐ​യി​ല്‍ എ​തി​ര്‍​പ്പ് ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തെ എ​ല്‍​ഡി​എ​ഫി​നൊ​പ്പം ചേ​ര്‍​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നി​യ​മ​സ​ഭാ സീ​റ്റ് വി​ഷ​യ​ത്തി​ല്‍ സി​പി​ഐ​യി​ല്‍ എ​തി​ര്‍​പ്പ് ശ​ക്ത​മാ​കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് സം​ബ​ന്ധി​ച്ചാ​ണ് സി​പി​ഐ​യി​ലെ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ല്‍ എ​തി​ര്‍​പ്പ് പു​ക​യു​ന്ന​ത്.

സി​പി​ഐ നാ​ളു​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന സീ​റ്റാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​ലെ എ​ന്‍.​ ജ​യ​രാ​ജാ​ണ് ഇ​വി​ടു​ത്തെ എം​എ​ല്‍​എ. ഈ ​സീ​റ്റ് ജോ​സ് വി​ഭാ​ഗ​ത്തി​നു ത​ന്നെ ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. ഇ​തി​നെ​തി​രെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ സി​പി​ഐ​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​തി​ര്‍​പ്പ് പു​ക​യു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി, ക​ങ്ങ​ഴ, വാ​ഴൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​തി​ര്‍​പ്പു​മാ​യി അ​ണി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ എ​തി​ര്‍​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെയ്ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ത​വ​ണ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ഡ്വ.​ വി.​ബി ബി​നു​വി​നോ​ട് നേ​രി​യ മാ​ര്‍​ജി​നി​ലാ​ണ് ജ​യ​രാ​ജ് ജ​യി​ച്ച​ത്.

3000ല്‍​പ​രം വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ജ​യ​രാ​ജി​ന്‍റെ ഭൂ​രി​പ​ക്ഷം. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​രാ​ജി​ന് 12000നു ​മു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് 3,000മാ​യി കു​റ​ഞ്ഞ​ത്. ചി​ട്ട​യോ​ടെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ഇ​ത്ത​വ​ണ സീ​റ്റി​ല്‍ വി​ജ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു സി​പി​ഐ​യി​ലെ കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ക​ണ​ക്കു കൂ​ട്ട​ല്‍. ഇ​ത് ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​ണി​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...