‘ഹൃദ്രോഗമുളള ഡോക്ടറെ മർദ്ദിച്ചു’ ; നഴ്സുമാർക്കെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃശൂരിലെ നൈൽ ആശുപത്രി നഴ്സുമാർ ആശുപത്രി ഉടമയായ ഡോ. അലോ​ഗിനെ മർദ്ദിച്ച് കളളക്കേസ് കൊടുക്കുകയായിരുന്നുവെന്ന ആരോപണവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. പ്രശ്‌നം നിയമപരമായി നേരിടും. പരിക്കേറ്റ ഡോക്ടറുടെ ഫോട്ടോ അടക്കം പുറത്തുവിട്ടാണ് അസോസിയേഷന്റെ ആരോപണം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും(ഐഎംഎ) സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നഴ്സുമാരുടെ വാക്കുകളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഐഎംഎ പറയുന്നത്. ഹൃദ്രോഗമുളള ഡോക്ടറെയാണ് അവർ അക്രമിച്ചത്. ഡോക്ടര്‍ അലോ​ഗും ഭാര്യയുമാണ് ലേബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് പോയത്. ഒരു പേപ്പര്‍ എഴുതികൊടുത്ത് അതില്‍ ഒപ്പിടണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച് ഡോക്ടര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ പറഞ്ഞു

തുടര്‍ന്ന് നഴ്‌സുമാരും ഡോക്ടറും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഡോക്ടർക്ക് പരിക്കേറ്റെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ആരോപിച്ചു. കൈകാര്യം ചെയ്തതില്‍ ഡോക്ടര്‍ പരാതി നല്‍കിയെന്ന് മനസ്സിലാക്കിയ നഴ്‌സുമാര്‍ കളളക്കേസ് നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ കൂട്ടിച്ചേർത്തു. അതേസമയം ​ഗർഭിണിയടക്കമുളള നഴ്സുമാരെ ഡോക്ടർ അലോ​ഗ് മർദ്ദിച്ചെന്ന് ആരോപിച്ച് ഇന്ന് തൃശൂർ ജില്ലയിൽ നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. അലോഗിനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് യുഎൻഎ വ്യക്തമാക്കി. ഡോക്ടർ അലോക് ലേബർ ഓഫീസിൽ വെച്ച് താനുൾപ്പെടെയുളള എട്ട് നഴ്സുമാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് മർദ്ദനത്തിനിരയായ നഴ്സ് ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...