തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍(ഓപ്പണ്‍ സിസ്റ്റം), ട്രൂനാറ്റ് പരിശോധനകള്‍ക്ക് 2,100 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട് പരിശോധനയ്ക്ക് 2,500 രൂപയുമാണ് പുതിയ നിരക്ക്.
ആന്റിജന്‍ ടെസ്റ്റിംഗിന് 625 രൂപ നല്‍കിയാല്‍ മതി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ തുക ലാബുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.