മാവേലിക്കര : ടിക് ടോക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അതു കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ആനക്കയം ഇരുമ്പുഴി കിഴക്കേടത്ത് തറയിമ്മേൽ കെ.ടി.റഹ്മാനുൽ ബാക്കിറിനെ (20) ആണു സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി മലപ്പുറത്തെ വീട്ടിൽ നിന്നാണു പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടുകാരുമായും പരിചയം സ്ഥാപിച്ച യുവാവ് പെൺകുട്ടി ഫോൺ എടുക്കാതായപ്പോൾ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഇതോടെയാണു വീട്ടുകാർ പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.