തൃശൂര്‍ : കയ്പമംഗലത്ത് യുവതിയുടെ വിവാഹം സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് എരുമത്തുരുത്തി വീട്ടില്‍ രാംജി (46), പനങ്ങാട് തേലപറമ്പില്‍ രാജന്‍ (46) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതിയുടെ വിവാഹം നടക്കാന്‍ പോകുന്നതറിഞ്ഞ് വിദേശത്തുള്ള ഇയാള്‍ ദൃശ്യങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതി മതിലകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികള്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.