ബൈക്കിലെത്തിയ യുവാവ് പെട്ടിക്കടക്കാരനെ പറ്റിച്ച്‌ ആറായിരം രൂപയുടെ സിഗരറ്റുമായി മുങ്ങി ; പിന്നാലെ ഓടിയപ്പോള്‍ കടക്കാരനെ ചവിട്ടി വീ​ഴ്​ത്തി

For full experience, Download our mobile application:
Get it on Google Play

ആലുവ : ബൈക്കിലെത്തിയ യുവാവ് ആറായിരം രൂപയുടെ സിഗരറ്റും മറ്റുമായി പെട്ടിക്കടക്കാരനെ പറ്റിച്ച്‌  കടന്നു കളഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ പെട്ടിക്കട നടത്തുന്ന കടുങ്ങല്ലൂര്‍ കടേപിള്ളി കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എ. ആനന്ദനാണ് (71) തട്ടിപ്പിന് ഇരയായത്.

കെ.എല്‍ 44 എഫ്. 242 എന്ന നമ്പറിലുള്ള ബൈക്കിലാണ് പ്രതി എത്തിയത്. എന്നാല്‍, ഇത് വ്യാജ നമ്പറാകാമെന്നാണ് പോലീസ് കരുതുന്നത്. കടയിലെത്തിയ യുവാവ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞാണ് 6527 രൂപയ്ക്ക്​ സിഗരറ്റും കോഴിമുട്ടയും വാങ്ങി പണം നല്‍കാതെ കടന്നത്. ബൈക്കിന് പിന്നാലെ ഓടിയ ആനന്ദനെയും കവലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെയും ചവിട്ടി താഴെ ഇട്ട് സര്‍വിസ് റോഡിലൂടെ മോഷ്ടാവ് കടന്നു. റോഡില്‍ തെറിച്ചുവീണ ആനന്ദനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...