തിരുവനന്തപുരം : സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് ചുമതല നൽകിയത്. ഉത്തരവ് പുറത്തിറക്കി. വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം. നിലവിൽ ജോയിൻറ് രജിസ്ട്രാർ കൂടിയാണ് ഗോപിൻ. സിൻഡിക്കേറ്റ് -വിസി പോര് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നത്. എന്നാൽ ഇവർ മെയ് മാസത്തിൽ റിട്ടയേർഡ് ആയതിന്ശേഷം മറ്റാരെയും ഈ ചുമതല ഏൽപ്പിച്ചിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ രജിസ്ട്രാർ അവധിയിൽ പോകുകയോ ദീർഘകാലം ഇല്ലാതിരിക്കുകയോ ചെയ്‌താൽ 6 മാസത്തിൽ താഴെയുള്ള കാലയളവിലേക്ക് ജോയിൻറ് രജിസ്ട്രാർ പദവിയിൽ ഇരിക്കുന്ന അംഗത്തിന് രജിസ്ട്രാറിന്റെ ചുമതല നൽകാമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പുതിയ മാറ്റം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























