ന്യൂഡല്‍ഹി : ലോക്സഭയില്‍ രണ്ട് സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ . ഇന്‍ഷൂറന്‍സ് മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്ലും ഡല്‍ഹിയിലെ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലുമാണ് വെള്ളിയാഴ്ച ലോക്സഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്.
ജനറല്‍ ഇന്‍ഷൂറന്‍സ് ബിസിനസ്(നാഷണലൈസേഷന്‍) ഭേദഗതി ബില്‍ ആണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പിനികളുടെ സ്വകാര്യവല്‍ക്കരണത്തിനായാണ് ബില്‍ കൊണ്ടു വന്നത്. ഡല്‍ഹിയിലെ വായു മലിനീകരണം ഫലപ്രദമായി തടയുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ബില്‍.
രണ്ട് സ്വകാര്യ ബാങ്കുകളുടേയും ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പിനിയുടേയും സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നിയമഭേദഗതിക്കായാണ് ധനമന്ത്രി ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.