നിയമസഭാ കയ്യാങ്കളിക്കേസ് കേസ് ; സുപ്രീം കോടതി വിധി ചെന്നിത്തലയുടെ വിജയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് നാലു വര്‍ഷമായി കേസ് നടത്തിയത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി പ്രതികള്‍ വിചാരണ നേരിടണമെന്നത് കറതീര്‍ന്ന കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ വിജയമാണ്‌. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമനം എടുത്തപ്പോള്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന എറണാകുളം സിജെഎം കോടതിയെ ആണ് ആദ്യം ചെന്നിത്തല സമീപിച്ചത്.

പിന്നീട് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് എത്തിയെങ്കിലും ഒരുവര്‍ഷം അനക്കമില്ലാതിരുന്നു. തുടര്‍ന്ന് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോവുകയും വിധി എതിരായപ്പോള്‍ സുപ്രീം കോടതിയില്‍ വിധിക്കെതിരായി ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.

കേസില്‍ ചെന്നിത്തല കക്ഷി ചേര്‍ന്നതോടെ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് പോലും കേസില്‍ നിന്ന് പിന്നോട്ടു മാറി. എന്നാല്‍ താന്‍ തുടങ്ങിവെച്ചത് ഇടയ്ക്കിട്ടു പോകാന്‍ തയ്യാറല്ല എന്നു പറഞ്ഞ് ചെന്നിത്തല മുന്നോട്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിധി വന്നതോടെ ഏറ്റവും അധികം സന്തോഷിക്കുന്നത് കെ.എം മാണിയായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ജോസ് കെ. മാണിക്ക് സന്തോഷം ഉണ്ടെങ്കിലും അത് പുറത്തുകാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...