പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. തുടർന്ന് ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് കണ്ണൂർ സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.

ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. എന്നാൽ ഇത്  2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകാൻ യുജിസി തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...