‘പ്രിയദർശിനി’ വയറ്റത്തിടിച്ചു ; കൊച്ചിയിൽ 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകൾ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമിൽ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകൾക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം.

കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം.  ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാൽ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഞ്ജയ് കുമാറിന് നീതി വേണം ; ജന്തർ മന്തർ ആക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടി വേണം...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി...

നേപ്പാളിലെ പ്രളയം : തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം ; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

0
കാഠ്മണ്ഡു : നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത...

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...