Friday, July 4, 2025 11:39 am

പ്രീയങ്ക ലഖീംപൂരിലേയ്ക്ക്‌ ; കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ സന്ദര്‍ശിക്കും. കര്‍ഷക പ്രക്ഷോഭത്തിനിടെ കാര്‍ കയറ്റിക്കൊന്ന കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ലഖിംപൂരിലെത്തുന്നത്. കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന്റെയും പ്രിയങ്കയുടെ സന്ദര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ലഖിംപുരില്‍ ഒരുക്കിയിരിക്കുന്നത്. ലക്‌നോ സിതാപുര്‍ ലഖിംപുര്‍ ദേശീയപാതയില്‍ ബാരിക്കേഡ് വെച്ച്‌ തടഞ്ഞ് വാഹനങ്ങളെയെല്ലാം പോലിസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപുരിലെത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്. ഒരാഴ്ച മുന്‍പ് ലഖിംപുരിലെത്തിയ പോലിസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു ദിവസം പോലിസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക. അതേസമയം, രാഹുല്‍ ഗാന്ധി ഗോ ബാക്ക്, പ്രിയങ്ക ഗാന്ധി ഗോ ബാക്ക് എന്നെഴുതിയ ബാനറുകള്‍ ദേശീയപാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. നിങ്ങളുടെ സഹതാപം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാവൈസ് പ്രസിഡന്റ് ബള്‍ക്കര്‍ സിങ് വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളൊഴിച്ച്‌ ഒരു പാര്‍ട്ടിയുടേയും നേതാക്കളെ വേദി പങ്കിടാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരില്‍ പൂര്‍ത്തിയായി. കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള കര്‍ഷക പ്രതിനിധികളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുക്കും. ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് തിങ്കളാഴ്ച രാത്രി തന്നെ ലഖിംപുര്‍ ഖേരിയില്‍ എത്തിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭത്തിനെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയ കര്‍ഷകര്‍ക്കിടയിലേക്ക് എസ്.യു.വി ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലിസ് കസ്റ്റഡിയിലാണ്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...