വയനാടിന് മെഡിക്കൽ കോളേജ് ഉറപ്പ് നൽകി പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

വയനാട് : മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു. അധികാരത്തിൽ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറ‍‍ഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണെന്നും പ്രിയങ്ക​ ​ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ ഭൂമി തുറമുഖങ്ങൾ വിമാനത്താവളങ്ങൾ എന്നിവയെല്ലാം മോദി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറ‍ഞ്ഞു. ലോകത്തിന് മുന്നിൽ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നിൽക്കാമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയ്ക്ക് പിന്തുണയറിയിച്ച് രാ​ഹുൽ ​ഗാന്ധിയും വേദിയിലെത്തിയിരുന്നു. മുന്നിൽ നിൽക്കുന്ന ആളെ മനസിലാക്കിയാണ് പ്രിയങ്ക പ്രവർത്തിക്കുകയെന്നും രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. ആ മനുഷ്യൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് പ്രിയങ്ക ശ്രമിക്കുകയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വിദ്വേഷവും സ്നേഹവും തമ്മിലുള്ള പോരാട്ടമാണ്. നരേന്ദ്രമോദിയെ പറ്റി പറഞ്ഞു പറഞ്ഞു ബോറടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടിൽ രാവിലെ 10.30ഓടെയായിരുന്നു ഇരുവരുമെത്തിയത്. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിന്നത്. മണ്ഡലത്തിലെ കോർണർ യോഗങ്ങളിലും പ്രിയങ്ക പങ്കെടുത്തേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...