അയാൾ എന്റെ അടിവസ്ത്രം കാണണമെന്ന് പറഞ്ഞു ; സംവിധായകനെ കുറിച്ച് പ്രിയങ്ക ചോപ്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോളിവുഡ് സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചും താന്‍ നേരിട്ട അപമാനത്തെ കുറിച്ചും വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര. ‘ഇത് നടക്കുന്നത് 2002 ലോ 2003 ലോ ആണ്. നായകനെ വശീകരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണം. ഈ സമയത്താണ് സംവിധായകന്‍ വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരിക? അയാള്‍ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്‌റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.

എന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി ഞാന്‍ മറ്റൊന്നുമല്ല, എന്റെ കല പ്രധാനമല്ല, ഞാന്‍ എന്ത് സംഭാവന ചെയ്യുന്നു എന്നത് പ്രധാനമല്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. രണ്ട് ദിവസത്തിനു ശേഷം ആ സിനിമ വേണ്ടെന്നു വെച്ച് ഇറങ്ങിപ്പോന്നു. കാരണം അയാളെ എന്നും കാണേണ്ടി വരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു’- പ്രിയങ്ക പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...