പ്രിയങ്ക ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപം ; പോരാട്ടം അനിവാര്യതയെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്. ആ ഘട്ടത്തില്‍ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നവോന്മേഷം കൈവരുന്ന തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരികയും പ്രതിപക്ഷ നേതൃനിരയില്‍ പ്രിയങ്കാ ഗാന്ധി ഉണ്ടാവുകയും ചെയ്യുന്നത് വലിയ ആവേശകരമായ മുന്നേറ്റമാണ് ഉണ്ടാക്കുക.

പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ആളുകള്‍ കാണുന്നത്. പ്രസംഗങ്ങളും ചടുലമായ പ്രവര്‍ത്തന രീതിയിലും പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിന് കരുത്തുപകരും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകള്‍ കൂടുതല്‍ ഞങ്ങളെ സമീപിച്ചിരുന്നത്. പ്രിയങ്കയുടെ പോരാട്ടം അനിവാര്യതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആവേശമുണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...