പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. സമരത്തിനിടെ മരിച്ച കര്‍ഷകന്‍റെ കുടുംബത്തെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴാണ് അപകടം. ഹാപുരിൽ വെച്ച് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രിയങ്ക സുരക്ഷിതയാണ്.
പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയതിനാൽ പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകിൽ നാല് വാഹനങ്ങൾ ഉണ്ടായിരുന്നു. പ്രിയങ്ക സഞ്ചരിച്ച കാറിന്‍റെ ചില്ലിൽ അഴുക്ക് നിറഞ്ഞതിനാൽ കൃത്യമായ കാഴ്ച ഡ്രൈവർക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാൻ ഡ്രൈവർ കാർ പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് രാംപുരില്‍ മരിച്ച കര്‍ഷകന്‍ നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നത്. രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് അവര്‍ രാംപുരിലേക്ക് പുറപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...