വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പോലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു. ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചെന്നും അവർ വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും അവർ വിശദീകരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...