കേന്ദ്രസര്‍ക്കാര്‍ വലിയ വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്കോ പാവങ്ങള്‍ക്കോ യുവജനങ്ങള്‍ക്കോ വേണ്ടിയുള്ളതല്ല മറിച്ച്‌ വലിയ വ്യവസായികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ അഗ്നിപഥ് പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അധികാരത്തില്‍ തുടരണം എന്ന ഒറ്റ കാര്യം മനസ്സില്‍വെച്ചാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങളുടെ വേദന മനസ്സിക്കുന്നു. ഈ രാജ്യം നിങ്ങളുടേതാണെന്ന് മറക്കരുത്. ഈ രാജ്യത്തിന്റെ വസ്തുക്കളെല്ലാം നിങ്ങളുടേതുമാണ്. അതിനാല്‍ നശിപ്പിക്കരുതെന്ന് അഗ്നിപഥ് പ്രക്ഷോഭകാരികളോട് പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍, സൈനിക നയങ്ങള്‍ അങ്ങനെ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അഗ്‌നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...