സംഘ്പരിവാര്‍ തയാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം : സെക്രട്ടറി സത്യന്‍ മൊകേരി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ തെറ്റായി അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് സംഘപരിവാര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി. ഹരിപ്പാട് മണ്ഡലം സമ്മേളനം മഹാദേവികാട് പുളിക്കീഴ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ തയാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.എസ് രവി, എ. ഷാജഹാന്‍, ജില്ല എക്സിക്യൂട്ടിവ് അംഗം എന്‍.എസ് ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.സോമന്‍ പതാക ഉയര്‍ത്തി. മണ്ഡലം സെക്രട്ടറി കെ.കാര്‍ത്തികേയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അസി.സെക്രട്ടറി പി.ബി സുഗതന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ഒ.എ ഗഫൂര്‍ രക്തസാക്ഷി പ്രമേയവും സുഭാഷ് പിള്ളക്കടവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...