കൊച്ചി : അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല സൗത്ത് സോണ്‍ ഡിഐജി ഹര്‍ഷിത അട്ടലൂരിയെ ഏല്‍പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. രാജന്‍ പി.ദേവിന്റെ ഭാര്യ ശാന്തമ്മയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് പി.ഗോപിനാഥിന്റെ നിര്‍ദ്ദേശം.
സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ഡിഐജി ഉറപ്പാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ഒരാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്