രാജന്‍ പി ദേവിന്റെ മരുമകള്‍ പ്രിയങ്കയുടെ ആത്മഹത്യ ; ഐജിതല അന്വേഷണം വേണമെന്ന് പ്രിയങ്കയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ പ്രിയങ്കയുടെ ആത്മഹത്യയില്‍ ഐജിതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും കുടുംബം ആരോപിച്ചു.

മെയിലാണ് പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. നടന്‍ രാജന്‍ പി ദേവിന്റെ മകനും പ്രിയങ്കയുടെ ഭര്‍ത്താവുമായ ഉണ്ണി പി ദേവിനെതിരെയാണ് പരാതി.

ഉണ്ണി പി ദേവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും പ്രിയങ്ക സ്വന്തം വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി നിരന്തരം മര്‍ദ്ദിച്ചിരുന്നു. മര്‍ദനമേറ്റതിന്റെ പാടുകള്‍ സഹിതം പ്രിയങ്ക വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പ്രിയങ്കയുടെ മരണത്തില്‍ ഉണ്ണി പി ദേവിന്റെ അമ്മ ശാന്തയും പ്രതിയാണ്.

ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പോലീസില്‍ പരാതി നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...