ഡല്‍ഹി : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ‘പ്രതിജ്ഞാ യാത്ര’കള്‍ക്കു തുടക്കമായി. ബാരാബങ്കിയില്‍ നടന്ന ആദ്യ റാലിയില്‍, കോണ്‍ഗ്രസ് യുപിയില്‍ അധികാരത്തിലെത്തിയാല്‍ 20 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നു പ്രിയങ്ക പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ 40% ടിക്കറ്റുകള്‍ വനിതകള്‍ക്കു നല്‍കുമെന്ന പ്രഖ്യാപനവും ആവര്‍ത്തിച്ചു. ഏകദേശം 50 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായി സൂചനയുണ്ട്. ആദ്യഘട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും.
ബറാബങ്കിയില്നിന്ന് ബുണ്ടേല്‍ഖണ്ഡ്, സഹാറന്‍പുരില്‍നിന്ന് മഥുര, വാരാണസിയില്‍ നിന്ന് റായ്ബറേലി എന്നിങ്ങനെയാണ് യാത്രകള്‍. നവംബര്‍ ഒന്നിനാണ് യാത്രകള്‍ അവസാനിക്കുക. ‘ഹം വചന് നിഭാേയങ്കേ’എന്ന മുദ്രാവാക്യവുമായാണ് യാത്ര. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്, 12ാം ക്ലാസ് ജയിക്കുന്നവര്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍, ബിരുദധാരികളായ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്കൂട്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നേരത്തേ പ്രിയങ്ക നല്‍കിയിരുന്നു.