പത്തനംതിട്ട : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനതലത്തില്‍ നടത്തിയ ‘ടേബിള്‍ ടോക്ക് ‘ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ യു.പി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പുരസ്‌ക്കാരം നല്‍കി.
യു.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ഗവ. എച്ച്.എസ്. എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ വി.നിരജ്ഞനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബോയിസ് എച്ച്.എസിലെ സോജു സി. ജോസും ഒന്നാം സ്ഥാനം നേടി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന നോമിനി പ്രഫ.ടി.കെ.ജി നായര്‍, ജില്ലാ ട്രഷറര്‍ ആര്‍. ഭാസ്‌ക്കരന്‍ നായര്‍, സെക്രട്ടറി ജി.പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.