ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പുലര്‍ത്തണം : ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ഏഴു ദിവസം സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം.

സ്വയം നിരീക്ഷണത്തിലിരിക്കുന്നവര്‍ വീട്ടിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പുറത്തുപോകുമ്പോഴും എന്‍ 95 മാസകോ, ഡബിള്‍ മാസ്കോ ഉപയോഗിക്കുക. വീട്ടിലെ പ്രായമായവര്‍, കുട്ടികള്‍, മറ്റ് രോഗബാധയുള്ളവര്‍ എന്നിവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. വിവാഹം, മരണം, പൊതുപരിപാടികള്‍, മറ്റു ചടങ്ങുകള്‍ മുതലായവ ഒഴിവാക്കുക. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കുക.

ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈനിലാകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം. ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനൊപ്പം അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സുരക്ഷിത അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം ഇനിയും കോവിഡ് വാക്സിന്‍ എടുക്കാനുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...