ടേബിള്‍ ടോക്ക് ഓണ്‍ലൈന്‍ പ്രസംഗ മത്സരം ; വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനതലത്തില്‍ നടത്തിയ ‘ടേബിള്‍ ടോക്ക് ‘ ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ യു.പി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പുരസ്‌ക്കാരം നല്‍കി.

യു.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ഗവ. എച്ച്.എസ്. എസ് ആന്‍ഡ് വി.എച്ച്.എസ്.എസിലെ വി.നിരജ്ഞനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബോയിസ് എച്ച്.എസിലെ  സോജു സി. ജോസും  ഒന്നാം സ്ഥാനം നേടി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലകവും സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന നോമിനി പ്രഫ.ടി.കെ.ജി നായര്‍, ജില്ലാ ട്രഷറര്‍ ആര്‍. ഭാസ്‌ക്കരന്‍ നായര്‍, സെക്രട്ടറി ജി.പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...