സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്താവന. സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷംസീറിന്റേത് ലീഗിന്റെ മനസാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവും വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ചത്.

കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിനെതിരെയും പിണറായി വിജയന്‍ സംസാരിച്ചു. വിദ്യര്‍ഥികള്‍ കേരള വിസിയെ പരസ്യമായി തള്ളി. പക്ഷെ സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കാലടി സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നാടകം കളിച്ച വിദ്യാര്‍ഥികളെയാണ് കള്ളക്കേസില്‍ കുടുക്കിയത്. വൈസ് ചാന്‍സലര്‍ അതിന് കൂട്ടുനിന്നു. പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി ഒറ്റപ്പെട്ടതല്ല. പിഎസ് സിയുടെ സെക്രട്ടറിയെയും വിളിച്ചുവരുത്തി. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവതരമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....