പത്തനംതിട്ട : കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി നടത്തിയ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ പത്തനംതിട്ട സ്വദേശിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിയുമായ അര്‍ജുന്‍ എസ്.നായര്‍ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശിനിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥിയുമായ അഖില്‍ ഡി. വര്‍ഗീസ് രണ്ടാം സ്ഥാനവും വയനാട് സ്വദേശിനിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിനിയുമായ അനു പൗലോസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളില്‍ സംഘടിപ്പിച്ച പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം നിര്‍വഹിച്ചു.
ഇഎംഎസ് മെമ്മോറിയല്‍ പ്രസംഗ മത്സരം : പത്തനംതിട്ട സ്വദേശി അര്‍ജുന്‍ എസ്.നായര്‍ക്ക് ഒന്നാം സ്ഥാനം
RECENT NEWS
Advertisment