ഇന്റര്‍വ്യൂ 28 ന്
2021-23 അദ്ധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിന്റെ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 28ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ – 0469 2600181
തെളിവെടുപ്പ് യോഗം ജനുവരി മൂന്നിന്
സംസ്ഥാനത്തെ ടിംമ്പര്‍ കട്ടിംഗ് ഫെല്ലിംഗ് ആന്റ് ട്രാന്‍സ്പോര്‍ട്ടിംഗ് ഓഫ് ലോഗ്സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള, മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 2022 ജനുവരി മൂന്നിന് രാവിലെ 11ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി അല്ലെങ്കില്‍ തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.