Wednesday, January 1, 2025 11:10 pm

പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും

For full experience, Download our mobile application:
Get it on Google Play

ശ്രീഹരിക്കോട്ട : ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് ഇന്ന് (ഡിസംബര്‍ 4) ഐഎസ്ആര്‍ഒ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ട സാറ്റ്‌ലൈറ്റ് ദൗത്യമായ പ്രോബ-3 ഇന്ന് ഇസ്രൊ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് വിക്ഷേപിക്കും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.08നാണ് പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാണാം. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.

ഇഎസ്എ നിര്‍മിച്ച കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആര്‍ഒ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് പ്രോബ-3. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങള്‍ക്കൊന്നുമില്ലാത്ത ചില പ്രത്യേകതകള്‍ പ്രോബ-3 ദൗത്യത്തിനുണ്ട്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തില്‍ ഒരു പേടകത്തിന് മുന്നില്‍ മറ്റൊരു പേടകം വരുന്ന തരത്തില്‍ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുല്‍റ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നതാണ് ഏറ്റവും വലിയ സവിശേഷത.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്നു ആലപ്പുഴയിൽ വീട് കത്തിനശിച്ചു

0
ചാരുംമൂട്: സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്നു ആലപ്പുഴയിൽ വീട് കത്തിനശിച്ചു....

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. കേരളത്തിൽ...

ഡോ. എം. എസ്. സുനിലിന്റെ 337- മത് സ്നേഹഭവനം പുതുവത്സര സമ്മാനമായി ലൂസി ഫിലിപ്പിന്റെ...

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി...

31 തദ്ദേശവാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പുതുക്കുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടിക...