പുനര്‍ജനി പദ്ധതി ; പണമിടപാടില്‍ ബാങ്ക് വിവരങ്ങള്‍ തേടി വിജിലന്‍സ് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി.ഡി.സതീശനെതിരെയുള്ള വിജിലന്‍സന്വേഷണത്തില്‍ ബാങ്ക് വിവരങ്ങള്‍ തേടി വിജിലന്‍സ് കത്തു നല്‍കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പരാതിക്കാരനായ ജയ്സന്‍റെ മൊഴി രേഖപ്പടുത്തിയിരുന്നു. പറവൂര്‍ മണ്ഡലത്തിലെ പുനര്‍ജനി പദ്ധതിക്കായുള്ള എല്ലാ ബാങ്കു വിവരങ്ങളും തേടിയാണ് കത്തു നല്‍കുന്നത്. പറവൂര്‍ മണ്ഢലത്തിലെ പുനര്‍ജനി പദ്ധതിക്കായുള്ള എല്ലാ ബാങ്കു വിവരങ്ങളും തേടിയാണ് കത്തു നല്‍കുന്നത്. പരാതിക്കാര്‍ സമര്‍പ്പിച്ച എക്കൗണ്ട് നമ്പരിലെ വിവരങ്ങള്‍ തേടിയാണ് ആദ്യം കത്തു നല്‍കുക. അഞ്ചു ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് പണം കൈമാറ്റം ചെയ്തതെന്നാണ് പരാതിയിലെ ആരോപണം.

കഴിഞ്ഞ ദിവസം മൊഴി നല്‍കാനെത്തിയ പരാതിക്കാരന്‍ ജയ്സണ്‍ ഇക്കാര്യം അന്വേഷണ സംഘത്തിനു മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. പുനര്‍ജനി പദ്ധതി വഴി വീടു കിട്ടിയവരുടേയും മൊഴി രേഖപ്പെടുത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിദേശയാത്രാ വിവരങ്ങളും വിജിലന്‍സ് വരും ദിവസങ്ങളില്‍ തേടും. എല്ലാ ഫയലുകളും രേഖകളും പരിശോധിച്ചശേഷമായിരിക്കും വി.ഡി. സതീശന്‍റെ മൊഴി രേഖപ്പെടുത്തുക. പുനർജനി പദ്ധതിക്കായി സതീശൻ പണപ്പിരിവ് നടത്തിയിട്ടുണ്ടോ, പണം ചെലവഴിച്ചതിൽ ക്രമക്കേട് ഉണ്ടോ, അനുമതി വാങ്ങാതെയാണോ സതീശന്റെ വിദേശ യാത്രകൾ തുടങ്ങിയവയാണ് അന്വേഷണ പരിധിയിലുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

കാവേരി ജല തർക്കം ; ബെംഗളൂരുവിന്റെ കുടിവെള്ളം പ്രതിസന്ധിയിൽ ; തമിഴ്നാടിന് വെള്ളം നൽകുന്നതിനെതിരെ...

0
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക....