കുറ്റിപ്പുറത്ത് നിരോധിത പുകയില വേട്ട ; മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പിടികൂടിയത്. ഹരിയാന ഡല്‍ഹി തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പുകയില ഉത്പന്നങ്ങള്‍ ബംഗളൂരുവിലെത്തിച്ച് അവിടെ നിന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇയാള്‍.

ലോറികളിലാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്. മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. കുറ്റിപ്പുറം പോലീസാണ് ജംഷീറിനെ പിടികൂടിയത്. ചുരുങ്ങിയ കാലം കൊണ്ട് നേടിയ ഇയാളുടെ സമ്പത്തിന്റെ സ്രോതസ് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. മൊത്ത വിതരണത്തിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനിടെ കുറ്റിപ്പുറം മൂടാലില്‍ നിന്നാണ് ഒരാളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 60 ചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും പിടികൂടിയിരുന്നു. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...