റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ കേന്ദ്ര അനുമതി ആവശ്യമില്ലാത്ത പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച് കൈവശക്കാരെ ഭൂഉടമകളാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ് സർവീസ് മെൻ കോളനി, വലിയപതാൽ ഉൾപ്പെടെയുള്ള പട്ടയങ്ങൾക്ക് എംഎൽഎയുടെ നിരന്തര ഇടപെടലിന്റെ ഫലമായി സർക്കാർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കി. പട്ടയ പ്രശ്നങ്ങൾക്ക് എംഎൽഎ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും കമ്മിറ്റി നൽകി. സമ്മേളനം അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് രാജു ഇടയാടിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോർജ് എബ്രഹാം, ബിബിൻ കല്ലംപറമ്പിൽ, റോസമ്മ സ്കറിയ, ബഹനാൻ ജോസഫ്, ടോം ആയല്ലൂർ, സണ്ണി ഇടയാടിയിൽ, സാബു കുറ്റിയിൽ എന്നിവർ സംസാരിച്ചു. പുതിയ നിയോജകമണ്ഡലം പ്രസിഡൻ്റ് ഇൻ ചാർജ്ജായി ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് എബ്രഹാമിനെ തിരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1