ആഘോഷമായി വിളംബരഘോഷയാത്ര ; നവകേരളസദസിനെ സ്വീകരിക്കാനൊരുങ്ങി ആറന്മുള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ഥം പത്തനംതിട്ട നഗരത്തില്‍ ആറന്മുള മണ്ഡലതല വിളംബര ജാഥ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ.ഷിബു, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാന്നി റോളര്‍ സ്‌കേറ്റര്‍ ക്ലബ്ബിലെ കുട്ടി സ്‌കേറ്റര്‍മാരും ചെണ്ടമേളക്കാരും അകമ്പടി നയിച്ച ജാഥയ്ക്കു കഥകളി വേഷക്കാര്‍ പകിട്ടേകി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ആരംഭിച്ച് അബാന്‍ ജംഗ്ഷനില്‍ സമാപിച്ച ജാഥയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

നവകേരളസൃഷ്ടിക്ക് ആവശ്യമായ ആശയരൂപീകരണം നടത്തുന്നതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കാനും ആവലാതികള്‍ മനസിലാക്കി പരിഹരിക്കാനുമാണ് നവകേരളസദസ് എന്ന ചരിത്രപ്രാധാന്യമുള്ള പരിപാടി നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജനപിന്തുണയും ജനപങ്കാളിത്തവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടാണ് നവകേരളസദസ് പര്യടനം തുടരുന്നത്. ജനങ്ങളുടെ സദസ്സാണ്, ജനങ്ങളുടെ സര്‍ക്കാരാണ്, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഏവരും പങ്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിളംബരജാഥയിലുണ്ടായ ജനപങ്കാളിത്തം ആവേശം ഉളവാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു.

ജാഥയ്ക്കു മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ടു വീലര്‍ റാലിയും ‘സ്ത്രീപക്ഷ നവകേരളം’ എന്ന വിഷയത്തില്‍ കോന്നി എന്‍എസ്എസ് കോളജിലെ എംഎസ്ഡബ്‌ള്യു വിദ്യാര്‍ത്ഥികളുടെ തീം ഷോയും അരങ്ങേറി. ഘോഷയാത്രയില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ജേക്കബ് ടി ജോര്‍ജ്, ബി. ജ്യോതി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എസ്പിസി കേഡറ്റുമാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സി.ഡി.എസ്.എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 17 ന് രാവിലെ 11ന് ജില്ലാ സ്റ്റേഡിയത്തിലാണ് ആറന്മുള നിയോജക മണ്ഡലത്തിലെ നവകേരളസദസ് നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...