ഒളിമ്പിക്‌സ്‌ വാരാഘോഷത്തിന്‌ തുടക്കം കുറിച്ച് ജില്ലയിൽ വിളംബര ഘോഷയാത്ര നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒളിമ്പിക്‌സ്‌ വാരാഘോഷത്തിന്‌ തുടക്കം കുറിച്ച് ജില്ലയിൽ വിളംബര ഘോഷയാത്ര നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ്‌ ഘോഷയാത്ര നടത്തിയത്‌. ദേശീയ കായികതാരങ്ങളായ അതുൽ പ്രസൂൺ, രേവതി എസ്.നായർ എന്നിവർക്ക്‌ ജില്ലാ പോലീസ്‌ മേധാവി വി.അജിത്‌ ദീപശിഖ കൈമാറി ഘോഷയാത്ര ഫ്ലാഗ്‌ ഓഫ് ചെയ്‌തു. സെയ്ന്റ്‌ പീറ്റേഴ്‌സ്‌  ജംഗ്ഷനിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്ര ഹെഡ്‌ പോസ്റ്റോഫീസിന്‌ സമീപം സമാപിച്ചു. കളരിപ്പയറ്റ്‌, റോളർ സ്‌കേറ്റിങ്‌ പ്രകടനങ്ങളും അരങ്ങേറി.

റാലിയിൽ മികച്ച പങ്കാളിത്തവും പ്രകടനവും കാഴ്ചവെച്ച സ്‌കൂളുകൾക്ക്‌ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ സമ്മാനം വിതരണം ചെയ്‌തു. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും വാര്യാപുരം ഭവൻസ് വിദ്യാമന്ദിർ രണ്ടാംസ്ഥാനവും ചെന്നീർക്കര പ്രമാടം നേതാജി സ്കൂൾ, ശാലോം പബ്ലിക് സ്കൂൾ എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ.അനിൽകുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. കെ.പ്രകാശ് ബാബു, സെക്രട്ടറി ആർ.പ്രസന്നകുമാർ, ട്രഷറർ ഡോ. ചാർലി ചെറിയാൻ, മുൻ ഫുട്ബോൾതാരം കെ.ടി.ചാക്കോ, ബിൻസി സൂസൻ ടൈറ്റസ്, ജോയ് പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ല ; കവി സച്ചിദാനന്ദനെ...

0
തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ...

​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും...

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

0
ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി...

പത്തനംതിട്ട ഡി.സി.സി നേതൃയോഗം ആഗസ്റ്റ് 4 ന് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം...

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഓഗസ്റ്റ് 4 ചൊവ്വാഴ്ച്ച...