നിർമാതാവ് കെ.രാജനെ പുഴയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്. നടൻ പ്രഭുകാന്താണ് മകൻ. 1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ തമിഴ് സിനിമയിൽ നിർമാതാവായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഗണേഷ് സിനി ആർട്‌സ് എന്ന ബാനറിലൂടെ നിരവധി ചിത്രങ്ങൾ നിർമിച്ചു. വർഷങ്ങളായി, ഡബിൾസ്, അവൾ പാവം , നിനൈകാത്ത നാളില്ലൈ തുടങ്ങിയവ അതിൽ ചിലതാണ്. നിർമാണത്തിന് പുറമേ, മൈക്കിൾ രാജ്, സോന്തക്കാരൻ, വീട്ടോട മാപ്പിളൈ, പാംഭു സട്ടൈ, തുണിവ് , ബകാസുരൻ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ രാജൻ അഭിനേതാവായും പ്രത്യക്ഷപ്പെട്ടു.

1991ൽ ‘നമ്മ ഊരു മാരിയമ്മ’ എന്ന ചിത്രം സംവിധാനം ചെയ്തു. അബ്ബാസ്, കുനാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണർച്ചിഗൽ ഉൾപ്പെടെയുള്ള സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ചലച്ചിത്ര വ്യാപാര മേഖലയിലും അദ്ദേഹം പങ്ക് വഹിച്ചു. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...