റെനി ജോസഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തനിക്കെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ഭീഷണി സന്ദേശത്തിന്റെ വോയിസ് ക്ലിപ്പ് പുറത്തുവന്നതുകൊണ്ട് മാത്രമാണ് നടപടിയെടുത്തത്. ഭീഷണിയെക്കുറിച്ച് നേരത്തെ തന്നെ ഫെഫ്ക ഭാരവാഹികൾക്ക് അറിയാമായിരുന്നു. അന്ന് ഒരു മുന്നറിയിപ്പ് പോലും കൊടുക്കാത്തവർ ഇപ്പോൾ നടപടിയെടുത്തത് എന്തിനാണെന്നും സാന്ദ്ര ചോദിച്ചു. റെനിയുടെ ഭീഷണി മദ്യലഹരിയിലാണെന്ന വാദം അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ്.

മദ്യപിച്ചയാൾക്ക് ആരെയും എന്തും പറയാമെന്നത് ശരിയല്ല. തന്നെയും പിതാവിനെയും വളരെ മോശമായ ഭാഷയിലാണ് അദ്ദേഹം അധിക്ഷേപിച്ചത്. നടിയെ ആക്രമിച്ച കേസ് മുതൽ എല്ലാ കേസിലും അറസ്റ്റിലാവുന്നവർ ഫെഫ്ക അംഗങ്ങളാണ്. അതൊന്നും സംഘടന അറിയുന്നില്ല എന്ന് പറയുന്നതിൽ അർഥമില്ലെന്നും സാന്ദ്ര പറഞ്ഞു. താൻ 15 വർഷമായി സിനിമ ചെയ്യുന്ന നിർമാതാവാണ്. നിരവധി പ്രൊഡക്ഷൻ കൺട്രോളർമാരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകളും എങ്ങനെ നിർമാതാവിനെ പറ്റിച്ച് അടുത്ത സിനിമ ചെയ്യാമെന്ന് വിചാരിച്ച് നടക്കുന്നവരാണ്. താൻ നേരത്തെ ഉന്നയിച്ച വിമർശനങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ യെല്ലോ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും. ആലപ്പുഴ,...