Wednesday, April 24, 2024 7:56 pm

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബിമോട്ട – റെഡി കെബി 4 അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ബിമോട്ട അതിന്റെ പ്രൊഡക്ഷൻ – റെഡി കെബി 4 അവതരിപ്പിച്ചു. E I C M Aയിൽ ആണ് വാഹനത്തിന്റെ അവതരണം. നിൻജ 1000 S X-പവർ ലഭിക്കുന്ന ബിമോട്ടയിൽ നിന്നുള്ള ഈ സ്‌പോർട്‌സ് ബൈക്കിന് ഇഷ്‌ടാനുസൃത ഫ്രെയിമും അതുല്യമായ റെട്രോ സ്റ്റൈലിംഗും ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കവാസാക്കി നിഞ്ച 1000 എസ്‌എക്‌സിൽ കാണുന്ന അതേ ഇൻലൈൻ-ഫോർ എഞ്ചിനാണ് KB 4നും കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 142 എച്ച്പി കരുത്തും 111 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുകയും ആറ് സ്‍പീഡ് ഗിയർബോക്സുമായി ജോഡിയാക്കുകയും ചെയ്യുന്നു. ബിമോട്ടയ്ക്ക് സ്വന്തം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും സിംഗിൾ എൻഡ് ക്യാനുമുണ്ട്.

ഫെയറിംഗിന്റെ ഇരുവശത്തുമുള്ള വലിയ എയർ ഇൻടേക്കുകളും ഇൻടേക്കുകളിൽ നിന്ന് സീറ്റിലേക്ക് പോകുന്ന ഒരു കാർബൺ ഫൈബർ ടണലും എഞ്ചിന്റെ മുൻവശത്തുണ്ട്. പകരം ബിമോട്ട റേഡിയേറ്റർ സീറ്റിനടിയിൽ സ്ഥാപിച്ചിരിക്കുന്നു. ബിമോട്ട എന്തിനാണ് കവാസാക്കി എഞ്ചിൻ ഉപയോഗിക്കുന്നത് എന്ന് പലരും അമ്പരന്നേക്കാം. അതിന് കാരണം മറ്റൊന്നല്ല. ബിമോട്ട എന്ന ഇറ്റാലിയൻ കമ്പനിയിൽ ജാപ്പനീസ് ബ്രാന്‍ഡായ കവാസാക്കിക്ക് ഒരു ഓഹരിയുണ്ട് എന്നതാണ് അതിന് ഉത്തരം. എന്നാല്‍ ഈ എഞ്ചിൻ പങ്കാളിത്തം മാറ്റിനിർത്തിയാൽ നിഞ്ച 1000 എസ്‌എക്‌സിൽ നിന്ന് തികച്ചും വ്യത്യസ്‍തമാണ് ബിമോട്ട കെബി4 എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിമോട്ട കെബി 4ന്റെ ചേസിസിന് സവിശേഷമായ ഒരു ട്യൂബുലാർ ഫ്രണ്ട് ഫ്രെയിമാണ് ലഭിക്കുന്നത്. കൂടാതെ KB 4 നിൻജ 1000 S Xനെക്കാൾ ഭാരം കുറഞ്ഞതാണ് ബിമോട്ട കെബി4 എന്നാണ് റിപ്പോര്‍ട്ടുകള്‍. 187 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. കാർബൺ ഫൈബർ ബോഡി വർക്ക് ആണ് ഇങ്ങനെ ഭാരം കുറഞ്ഞതാകുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങളില്‍ ഒരെണ്ണം. മാത്രമല്ല KB 4ന്റെ അളവുകളും കാവസാക്കി നിഞ്ചയേക്കാൾ ചെറുതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1390 mm എന്ന ചെറിയ വീൽബേസ് ആണ് ഏറ്റവും പ്രധാനപ്പെട്ടത്. സസ്പെൻഷൻ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് oh line F G R T 43 NIX 30 ഫോർക്ക് അപ്പ് ഫ്രണ്ട്, T T X 36 റിയർ ഷോക്ക്, റിമോട്ട് അഡ്‍ജസ്റ്ററോട് കൂടിയാണ്. KB 4 വെളിപ്പെടുത്തിയതിനൊപ്പം അടുത്ത വർഷത്തേക്കുള്ള ഒരു നേക്കഡ് R C പതിപ്പും ബിമോട്ട പ്രഖ്യാപിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ഫുൾ ഫെയർ ചെയ്‍ത മെഷീനുകളുമായി പല ഘടകങ്ങളും പങ്കിടുന്നുവെന്നും ഫെയറിംഗിനെ ഒഴിവാക്കുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ; ജില്ലാ കളക്ടർ

0
പത്തനംതിട്ട : പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ...

12 വർഷത്തിന് ശേഷം നിമിഷപ്രിയയുടെ അമ്മ യെമനിലെ ജയിലിലെത്തി മകളെ കണ്ടു

0
സന: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി...

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നാളെ (25) അവധി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ പോളിംഗ്...

ആകെ വോട്ടര്‍മാര്‍ 14,29,700 ; ലോക് സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം സുസജ്ജം :...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജമായെന്ന് വരണാധികാരി...