മിന്നലിനെ തുടർന്ന് ഫാൻ പൊട്ടിത്തെറിച്ചു ; കൊച്ചു കുട്ടിയുൾപ്പെടെ 2 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

അമയന്നൂർ : മിന്നലിനെ തുടർന്നു വീട്ടിലെ ഫാൻ പൊട്ടിത്തെറിച്ചു വീണ് കൊച്ചു കുട്ടിയുൾപ്പെടെ രണ്ടുപേർക്കു പരുക്കേറ്റു. പൂതിരിക്കൽ പുളിക്കത്തോപ്പിൽ ഇബ്രാഹിം, മകൾ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ വീടിനും നാശനഷ്‍‍‌‍‌ടമുണ്ടായി. ഇന്നലെ 3.30യോടെയാണ് സംഭവം. ഫാൻ പൊട്ടിത്തെറിച്ചു ദേഹത്തേക്കു കഷണങ്ങൾ തെറിച്ചു വീണാണ് ഇരുവർക്കും പരുക്കേറ്റത്. ഇബ്രാഹിമിന്റെ കഴുത്തിനു പിന്നിലും കാലിലും നൂറയുടെ കയ്യിലും ഫാനിന്റെ കഷണം തെറിച്ചു വീണു. കുടുംബാംഗങ്ങൾ വീട്ടിൽ സംസാരിക്കുന്നതിനിടെയാണു സംഭവം. ശക്തമായ മിന്നലിൽ വീട്ടിലെ മീറ്ററും വയറിങ്ങും പൂർണമായി കത്തി നശിച്ചു. വീടിന്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....