പത്തനംതിട്ട : അക്രമ മാര്‍ഗ്ഗത്തിലൂടെ സഹകരണ ബാങ്കുകളുടെ തെരഞ്ഞെടുപ്പില്‍ ഭരണം വെട്ടിപ്പിടിക്കുന്ന അപകടകരമായ സി.പി.എം നയം സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കുന്നതിന് ഇടയാക്കിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളുടെ നിലനില്‍പ്പുപോലും ചോദ്യം ചെയ്യുന്ന വികൃതമായ സഹകരണ നയമാണ് ജില്ലാ ബാങ്കുകളുടെ ലയനത്തിലൂടെ കേരള ബാങ്ക് രൂപീകരണത്തില്‍ ഇടതു ഗവണ്‍മെന്‍റ് വഴിയൊരുക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക കടാശ്വാസ പദ്ധതി നടപ്പിലാക്കുക, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഷെയര്‍ കേരള ബാങ്ക് തിരിച്ചു നല്‍കുക, ഏകീകൃത ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രാഥമിക സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സഹകരണ ജനാധിപത്യ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, തോപ്പില്‍ ഗോപകുമാര്‍, റ്റി.കെ. സാജു, കാട്ടൂര്‍ അബ്ദുള്‍സലാം, ലിജു ജോര്‍ജ്ജ്, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, സതീഷ് ബാബു, ബിജിലി ജോസഫ്, എസ്.വി. പ്രസന്നകുമാര്‍, സുരേഷ് കോശി, റനീസ് മുഹമ്മദ്, അബ്ദുള്‍കലാം ആസാദ്, എബി മേക്കരിങ്ങാട്ട്, ജെറി മാത്യു സാം, സുരേഷ് ബാബു, ശോശാമ്മ തോമസ്, റെജി പണിക്കമുറി, റെജി താഴമണ്‍, ഐവാന്‍ വകയാര്‍, കെ.ജി. സാബു, അജി കരിംകുറ്റി, കെ.പി. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.