Wednesday, September 4, 2024 2:06 am

പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോളിന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് സർവ്വകലാശാല ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോൾ രചിച്ച ‘മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം’ ന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 40 വയസിൽ താഴെയുളളവരുടെ 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മലയാള വിഭാഗം മേധാവി പ്രൊഫ. പ്രിയ എസ്., ഇന്ത്യൻ ലാംഗ്വേജ് ഡീൻ പ്രൊഫ. വത്സലൻ വാതുശ്ശേരി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ. എം. അനിൽ, പ്രൊഫ. ഷംഷാദ് ഹുസൈൻ കെ. ടി., ഡോ. സുനിൽ പി. ഇളയിടം എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാരത്തിനർഹമായ ഗ്രന്ഥം തിരഞ്ഞെടുത്തത്.

സംസ്കാര പഠനത്തിന്റെയും ചരിത്രാന്വേഷണത്തിന്റെയും വഴികളെ കൂട്ടിയിണക്കി നൂതനമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഡോ. വിനിൽ പോൾ രചിച്ച ‘മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം’ എന്ന് പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. പ്രൊഫ. സ്കറിയ സക്കറിയയുടെ അനുസ്മരണാർത്ഥം മാർച്ച് 13, 14 തീയതികളിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഡോ. വിനിൽ പോളിന് പുരസ്കാരം സമ്മാനിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shanthi--up
shilpa-2
WhatsAppImage2022-07-31at72836PM
silpa-up
life-line
previous arrow
next arrow

FEATURED

പുതിയ ഫാസ്ടാഗ് അവതരിപ്പിച്ച് എസ്ബിഐ ; ആർക്കൊക്കെ ഇത് ഉപയോഗിക്കാം

0
തങ്ങളുടെ ഫാസ്‌ടാഗിനായി പുതിയ ഡിസൈൻ പുറത്തിറക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ....

തിരുവോണ ദിവസം പരീക്ഷ ; മാറ്റിവെയ്ക്കണമെന്ന് കെസി, ‘ഒരുപാട് പേരുടെ അവസരം നഷ്ടമാകും’, കേന്ദ്രത്തിന്...

0
ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) തിരുവോണ...

കൊല്ലം കടയ്ക്കലിൽ തുണിക്കടയിലും ഹോട്ടലിലും പച്ചക്കറി കടയിലും കള്ളനെത്തി, പോകാൻ നേരം 2 ഇറച്ചിക്കടയിലും...

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടകളിൽ സൂക്ഷിച്ചിരുന്ന...

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി

0
കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പോലീസ് പിടികൂടി....