പ്രൊഫ.കെ.വി തമ്പി അനുസ്മരണം ജൂൺ 6ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ 12-ാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള സൗഹൃദവേദി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള നാലാമത് പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യുണിറ്റിലെ സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് സിനിമ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നൽകും. പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി പ്രസിഡൻ്റ് സണ്ണി മർക്കോസ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. പ്രസിദ്ധ ചലച്ചിത്രകാരൻ എ. മീരാസാഹിബ് പ്രൊഫ. കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തും.

ഇന്ത്യ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് ” തമ്പി മാഷും പത്തനംതിട്ടയും ” എന്ന വിഷയം അവതരിപ്പിക്കും. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ, കെ.എസ് രാജേശ്വരൻ, സാം ചെമ്പകത്തിൽ, സജിത് പരമേശ്വരൻ, എ.ഗോകുലേന്ദ്രൻ, ടി.എം. ഹമീദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കവിയും വിവർത്തകനും നടനും ആയിരുന്നു പ്രൊഫ.കെ.വി. തമ്പി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ ‘വിധേയൻ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര,ദൃശ്യ മാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...