കൊച്ചി : മുൻ ലോക്സഭ എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ പ്രൊഫ .കെ.വി.തോമസ് സാംസ്കാരിക വകുപ്പ് മന്ത്രിയായി വേഷമിടുന്ന ചിത്രമാണ് ” ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി “. ആർ.എസ്.വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സജീർ നിർമ്മിക്കുന്ന ഈ ചിത്രം റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്നു.
വർഷങ്ങൾക്ക് മുൻപ് പൂർവ്വികർ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ആ കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും അടങ്ങാതെ തുടർന്ന് കൊണ്ടിരിക്കുന്നു. ആ കുടുംബത്തിന്റെ സങ്കടങ്ങളും ഹാസ്യവും കൂട്ടി കലർത്തി പറയുകയാണ് ഈ സിനിമ.
സലിംകുമാർ , കോട്ടയം പ്രദീപ് , മജീദ്, നന്തകിഷോർ, റോയ് പല്ലിശ്ശേരി , ഷാജു ശ്രീധർ , ജെയിംസ് പാറയ്ക്കൽ , സിദ്ധരാജ് , കൊല്ലം തുളസി , മൻരാജ് , സൂര്യകാന്ത് , ശിവദാസ് മട്ടന്നൂർ , റോളി ബാബു , വിജു കൊടുങ്ങല്ലൂർ , ചിറ്റൂർ ഉണ്ണികൃഷ്ണൻ , മണിമേനോൻ, മുഹമ്മദ് നിലമ്പൂർ , അമീർഷാ ,
സയനൻ , പ്രേമാനന്ദ് ആലുക്കൽ , സതീഷ് അമ്പാടി , ശോഭൻ ദേവ് , ഗൗരി പാർവതി , രേണുക , അംബിക മോഹൻ , അബിളി , സുനിൽ , ഗീത വിജയൻ , ചാളമേരി , രശ്മി , സ്റ്റെഫി , ആനീസ് എബ്രഹാം തുടങ്ങിയ വലിയ താരനിരയാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.
കഥ റോയ് പല്ലിശ്ശേരിയും തിരക്കഥ , സംഭാഷണം മീര റോയും, ഛായാഗ്രഹണം ഷാജി ജേക്കബ് , നിതിൻ കെ. രാജ് എന്നിവരും എഡിറ്റിംഗ് ലിൻസൻ റാഫേലും ഗാനരചന ബെന്നി തൈക്കലും സംഗീതം സീനോ ആന്റണിയും അസോസിയേറ്റ് ഡയറ്കടർ പ്രദീപും മേക്കപ്പ് ലാൽ കരമനയും കലാസംവിധാനം സി. മോൻ കൽപ്പറ്റയും പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴയും പ്രൊഡക്ഷൻ ഡിസൈനർ ജിജി ദേവസ്സിയും പ്രൊഡക്ഷൻ മാനേജർ സോമൻ പെരിന്തൽമണ്ണയും ആക്ഷൻ കോറിയോഗ്രാഫി ഡ്രാഗൺ ജിറോഷും പി.ആർ.ഒ എ.എസ് ദിനേശും സ്റ്റിൽ ജോഷി അറവുങ്കലും നിർവ്വഹിക്കുന്നു. ജാസി ഗിഫ്റ്റാണ് ഗാനം ആലപിക്കുന്നത്.
ഒരു സിനിമയ്ക്ക് വേണ്ടി 46-ൽ പരം രൂപ മാറ്റങ്ങൾ ചെയ്തതിന് ഗിന്നസും യു. ആർ. എഫ് വേൾഡ് റെക്കാർഡും 42-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയ റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമാണ് ” ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി “. ഇരിങ്ങാലക്കുട , തൃശ്ശൂർ , വാടനാപ്പള്ളി , എറണാകുളം എന്നിവടങ്ങളായി ചിത്രീകരണം പൂർത്തിയാക്കി ഉടൻ ചിത്രം റിലീസ് ചെയ്യും.
റിപ്പോര്‍ട്ട് – സലിം പി. ചാക്കോ