മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള ജനസദസ് വൻ വിജയമാക്കും ; പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചരിത്രം രചിക്കാൻ ഒരുങ്ങുന്ന മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 12ൽ പാലായിൽ നടക്കുന്ന നവ കേരള ജനസദസ് വൻ വിജയമാക്കാൻ കേരള കോൺഗ്രസ് എം പ്രവർത്തകർ നേതൃത്വം നൽകണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനസദസ് വിജയിപ്പിക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല സ്വാഗതസംഘ യോഗങ്ങളും ഒക്ടോബർ 27 മുതൽ നടക്കുന്ന ബൂത്ത് തലയോഗങ്ങളും നവംബർ 5 മുതൽ ഡിസംബർ അഞ്ചുവരെ നടക്കുന്ന വീട്ടുമുറ്റയോഗങ്ങളും വൻ വിജയമാക്കുവാൻ കേരള കോൺഗ്രസ് എം എല്ലാതലത്തിലും നേതൃത്വം നൽകും. വീട്ടുമുറ്റയോഗങ്ങളിൽ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിക്കുകയും പ്രസ്തുത യോഗങ്ങളിൽ സർക്കാരിന്റെ ഇതുവരെയുള്ള വികസനവും ഇനി ഓരോ പ്രദേശത്തും ആവശ്യമുള്ള വികസന കാര്യങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സമർപ്പിക്കും.

ബൂത്ത് തല യോഗങ്ങളും വീട്ടുമുറ്റയോഗങ്ങളും വിജയിപ്പിക്കാനുള്ള ഇടതുമുന്നണി നേതൃ ശില്പശാല ഒക്ടോബർ 23 തീയതി നാലുമണിക്ക് പാലായിൽ നടത്തും. ഒക്ടോബർ 30ന് മുൻപ് പാർട്ടി ഫണ്ട് പിരിവ് പൂർത്തിയാക്കുവാനും തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. കെ ജെ ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സാജൻ തൊടുക, ജയ്സൺ മാന്തോട്ടം, ബെന്നി തെരുവത്ത്, നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, തോമസുകുട്ടി, ജോസുകുട്ടി പൂവേലിൽ, ആന്റോ പടിഞ്ഞാറേക്കര, റാണി ജോസഫ്, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...