Wednesday, May 8, 2024 8:37 am

രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ജനയിതാവ് : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആധുനിക ഇന്ത്യയുടെ ജനയിതാവും 21-ാം നൂറ്റാണ്ടിലെ നവീന ഭാരതത്തെ സ്വപ്നം കണ്ട നേതാവുമായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്‍റ്  പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്തിയ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി രാജ്യത്തിന്‍റെ മതേതര മുഖമായിരുന്നു. രാജ്യത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കുന്നതിനും അഖണ്ഡത സംരക്ഷിക്കുന്നതിനുമാണ് അദ്ദേഹത്തിന് ജീവന്‍ വെടിയേണ്ടി വന്നത്.  ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഭാരതത്തിന് ഇത്രയധികം വികസനം ഉണ്ടായത് രാജീവ് ഗാന്ധിയുടെ സംഭാവനയാണ്.
വര്‍ഗ്ഗീയ വ്യാജ പ്രചരണത്തില്‍ കൂടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയ ബി.ജെ.പി യും കേന്ദ്ര സര്‍ക്കാരും സ്വാതന്ത്ര്യ സമര സേനാനികളെ താഴ്ത്തിക്കെട്ടാനും പൊതു മേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടെ വിറ്റു തുലക്കാനും സമയം കണ്ടെത്തുകയാണന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സിസി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.  മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മാലേത്ത് സരളാദേവി, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിം കുട്ടി, സുനില്‍. എസ്. ലാല്‍, റോജി പോള്‍ ഡാനിയേല്‍, റോഷന്‍ നായര്‍, സുനില്‍ കുമാര്‍ പുല്ലാട് എന്നിവര്‍ പ്രസംഗിച്ചു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗു​ജ​റാ​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക്ക​രി​ച്ചു

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച ന​ട​ന്ന...

സഹകരണ ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക് ; സാമ്പത്തിക അച്ചടക്കം വിലയിരുത്തും

0
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്‍ത്തനവും വിലയിരുത്തി റേറ്റിങ്...

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...