ജ്വല്ലറിയില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജ്വല്ലറിയില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണം കവര്‍ന്നു. ചിന്നക്കട-വടയാറ്റുകോട്ട റോഡില്‍ ഉണ്ണിച്ചെക്കം വീട് ക്ഷേത്രത്തിന് സമീപമുള്ള എ.വി.എം ജ്വല്ലറിയിലാണ് മോഷണം. വ്യാഴാഴ്ച രാത്രിയില്‍ ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഓടിളക്കിയ ശേഷം തൊട്ടുതാഴെയുള്ള ഷീറ്റ് തകര്‍ത്ത് പണിശാലയിലാണ് മോഷ്ടാവ് ഇറങ്ങിയത്. അവിടെ നിന്ന് ഷോറൂമിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന മോതിരം, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. രാത്രി മഴ ശക്തമായതിനാല്‍ വാതിലും ഷീറ്റും തകര്‍ക്കുന്ന ശബ്ദം കേട്ടില്ല. നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിച്ചിരുന്നില്ല. വില്‍പനക്ക് കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ മാത്രം കൗണ്ടറില്‍ സൂക്ഷിച്ച ശേഷം ബാക്കി ഉടമ വീട്ടില്‍ കൊണ്ടുപോയിരുന്നു. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...