കൊടിയത്തൂർ മുക്കുപണ്ട പണയ തട്ടിപ്പ് ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊടിയത്തൂര്‍ : കേരള ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബാബു പൊലുകുന്നത്താണ് പിടിയിലായത്. മുക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 27 ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്നു മുഖ്യപ്രതിയായ ബാബു പൊലുകുന്നത്ത്.

ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേര്‍ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുണ്ട്. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം അപ്രൈസര്‍ മുക്കം സ്വദേശി മോഹനന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തുവെച്ച്‌ 11 മണിയോടെയാണ് മോഹനന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ഗ്രാമീണ ബാങ്കിന്‍റെ കൊടിയത്തൂര്‍ ശാഖ കേന്ദ്രീകരിച്ചാണ് മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ് നടന്നത്. ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കില്‍ പണയം വെക്കാനെത്തിയ ഘട്ടത്തില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്. തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പെലുകുന്നത്തിനെയും ദളിത് കോണ്‍ഗ്രസ് നേതാവ് വിഷ്ണുവിനെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...