അയ്യങ്കാളി അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു മഹാനായ അയ്യങ്കാളി എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യങ്കാളി സ്മൃതി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതരായ ദളിത് വിഭാഗങ്ങള്‍ നേരിട്ട ജാതീയ വിവേചനങ്ങള്‍ക്കും തൊട്ടുകൂടായ്മക്കുമെതിരെ ശക്തമായ പ്രതിരോധവും സമരങ്ങളും സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ അയ്യങ്കാളി നടത്തിയ ധീരമായ ശ്രമങ്ങള്‍ ചരിത്രത്തിന്റെ സ്മരണകളില്‍ എന്നും നിലനില്‍ക്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സുനില്‍ എസ്. ലാല്‍, അബ്ദുള്‍കലാം ആസാദ്, ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ.ലാലു, നേതാക്കളായ മഞ്ചു വിശ്വനാഥ്, സുരേഷ് പാണില്‍, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, എ.ഫറൂഖ്, നാസര്‍ തോണ്ടമണ്ണില്‍, തോമസ് കുറുങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...