എൽ.ഡി.എഫ് സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു ; പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടി കുറച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും വിലക്കയറ്റം പിടച്ചു നിർത്താതെയും സംസ്ഥാന സർക്കാർ ജീവനക്കാരെ വഞ്ചിച്ചുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ. സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ ) സംഘടിപ്പിച്ച സമര പ്രഖ്യാപന വാഹന ജാഥ ‘ അതിജീവന യാത്ര ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2024 ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായിട്ടാണ് കാസർകോട്ട് നിന്നാരംഭിച്ച വാഹനപ്രചരണ ജാഥ നടത്തിയത്.

സെറ്റോ ജില്ലാ ചെയർമാൻ പി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, സെറ്റോ ജില്ലാ കൺവീനർ എസ്. പ്രേം, ജെറി മാത്യു സാം, ജാഥാ കോർഡിനേറ്റർ അനിൽ എം.ജോർജ് എന്നിവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റർ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ , വൈസ് – ക്യാപ്റ്റൻ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് എന്നിവർക്ക് സ്വീകരണം നൽകി. വിവിധ സംഘടനാ നേതാക്കളായ അജിൻ ഐപ്പ് ജോർജ് , ഫ്രെഡി ഉമ്മൻ, രാമചന്ദ്രൻ നായർ , കെ.ഹരികുമാർ, ചാന്ദിനി പി, സൈയ്ഫുദീൻ, ഫിലിപ്പ് ജോർജ്, ഷിബു മണ്ണടി, മുഹമ്മദ് സിദ്ദിക്ക്, ബി. പ്രമോദ്, അനിത ബേബി എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...