ഒരു ഗമക്ക് അങ്ങ് കൊടുത്തു പ്രൊഫസ്സര്‍ എന്ന് ; വിവാദമായപ്പോള്‍ സ്വയം വെട്ടിമാറ്റി സാധാരണ മന്ത്രിയായി ആര്‍.ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മന്ത്രിയായുള്ള സത്യപ്രതിജ്ഞയില്‍ പേരിനൊപ്പം പ്രൊഫസര്‍ ഉപയോഗിച്ച ആര്‍. ബിന്ദു നിയമസഭാംഗമായി സത്യവാചകം ചൊല്ലിയപ്പോള്‍ അത്​ ഒഴിവാക്കി. തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ്​ വിഭാഗത്തില്‍ അസോസിയേറ്റ്​ പ്രഫസറായിരുന്ന ബിന്ദു മന്ത്രിസഭാംഗമായപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ ചേര്‍ത്തുപറഞ്ഞത്​ വിവാദമായിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ന്‍ ആര്‍ ബിന്ദുവിന്റെ നടപടിക്കെതിരെ പ്രതിക്ഷേധവുമായി എത്തിയിരുന്നു.

ഇത്​ സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ഇതിന്​ പിന്നാലെയാണ്​ സഭാംഗമായുള്ള സത്യവാചകത്തില്‍നിന്ന്​ മന്ത്രി ബിന്ദു പ്രൊഫസര്‍ പദവി ഒഴിവാക്കിയത്​. എന്നാല്‍ സത്യവാചകം ചൊല്ലു​മ്പോള്‍ സഭയിലെ സ്​ക്രീനില്‍ പ്രഫസര്‍ പദവി കൂടി ചേര്‍ത്താണ്​ പേര്​ തെളിഞ്ഞത്​. കൂടാതെ ഫേസ്​ബുക്കിലെ ഇവരുടെ ഔദ്യോഗിക പേജിലും പ്രൊഫസര്‍ എന്നുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...