ശബരിമല സന്നിധാനത്തും കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസ്സിന് സമീപവുമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തും കൈപ്പട്ടൂര്‍ വി.എച്ച്.എസ്.എസ്സിന് സമീപവുമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. സ്‌കൂളിന് സമീപം കാറിനുള്ളിലിട്ട് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്പന നടത്തിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പള്ളിപ്പടിഞ്ഞാറ്റേതില്‍ വിളാകംപുരയിടം വീട്ടില്‍ അമീര്‍ഖാന്‍(42), വിളാകംപുരയിടം വീട്ടില്‍ മുബാറക്ക്(28) എന്നിവരാണ് പിടിയിലായത്. കാറിനുള്ളില്‍ നാലു ചാക്കുകളില്‍ സൂക്ഷിച്ച 3285 പാക്കറ്റ് ഗണേഷ്, 1500 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന രണ്ട് ചാക്ക് ഹാന്‍സ്, 448 പാക്കറ്റ് ഉള്‍ക്കൊള്ളുന്ന ഒരു ചാക്ക് കൂള്‍ ലിപ് എന്നിവ കണ്ടെടുത്തു.

ശബരിമല സന്നിധാനത്ത് പോലീസുംഎക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സന്നിധാനം കൊപ്ര കളത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാത്രക്കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപുഴ ചന്ദ്രവിഹാര്‍ വീട്ടില്‍ പ്രകാശ്(36) ആണ് പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 3 പാക്കറ്റ് ഹാന്‍സ്, 91 പാക്കറ്റ് പല ബ്രാന്‍ഡിലുള്ള ബീഡികള്‍, ഒമ്പതു പാക്കറ്റ് വില്‍സ് സിഗരറ്റ് എന്നിവ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്പന നടത്തി കിട്ടിയ പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകൃതി ചൗധരി എന്ന വിദ്യാര്‍ഥിനിക്കെതിരെ എൻ‌എസ്‌എ ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന...

രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ...

0
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ...

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...